NEWS
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആർ. രഘുനാഥനെ തിരഞ്ഞെടുത്തു
16/03/2025 06:32 PM IST
nila

കോട്ടയം: അന്തരിച്ച എ.വി. റസ്സലിന്റെ പിൻഗാമിയായി ടി.ആർ. രഘുനാഥൻ സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചത്. ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. പാർട്ടി വലിയ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നായിരുന്നു ടി.ആർ. രഘുനാഥന്റെ പ്രതികരണം.
'പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ചുമതലയാണ്. സഖാവ് റസ്സൽ കോട്ടയം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടുറപ്പോടെയും ദീർഘവീക്ഷണത്തോടെയും നയിച്ച സഖാവാണ്. മുൻ ജില്ലാ സെക്രട്ടറിമാരെല്ലാവരും വളരെ സജീവമായി പ്രവർത്തനം കാഴ്ചവെച്ചവരാണ്. അത് തുടരണം എന്നാണ് ആഗ്രഹം' ടി.ആർ. രഘുനാഥൻ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










